Health

ആരോഗ്യ പരിചരണത്തിന്‌ ആസ്റ്ററിന്റെ ‘ട്രീറ്റ് ഇൻ ഒമാൻ

ഒമാൻ:മസ്‌കത്ത്: ജി സി സിയിലെ പ്രമുഖ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളായ ആസ്റ്റർ ഡി എം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ ആസ്റ്റർ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍ ഒമാൻ, “ട്രീറ്റ് ഇൻ ഒമാൻ’ എന്ന ഉദ്യമത്തിലൂടെ ഒമാനിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുന്നു.

ലോകോത്തര ആരോഗ്യ സേവനങ്ങള്‍ സുല്‍ത്താനേറ്റില്‍ ഇപ്പോള്‍ ലഭ്യമാണെന്ന് പ്രദേശവാസികളെ ബോധവത്കരിക്കുന്നതിനൊപ്പം, നൂതന മെഡിക്കല്‍ പരിചരണത്തിനായി താമസക്കാർ വിദേശത്തേക്ക് പോകേണ്ടതിന്റെ ആവശ്യകത ഇല്ലെന്ന് ബോധ്യപ്പെടുത്തുക എന്നതുമാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.

25,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന 175 കിടക്കകളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ടെർഷ്യറി കെയർ ഹോസ്പിറ്റല്‍, ഹെല്‍ത്ത് കെയർ ഇന്നൊവേഷനിലെ മികവിന്റെ തെളിവാണ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സജ്ജീകരിച്ചിരിക്കുന്ന ഈ ഹോസ്പിറ്റല്‍, അഡ്വാൻസ്ഡ് കാർഡിയാക് കെയറിനായുള്ള കാത്ത്‌ലാബ്, ഇന്റർവെൻഷണല്‍ റേഡിയോളജി സെന്റർ, സ്‌പോർട്‌സ് മെഡിസിൻ ആൻഡ് ഓർത്തോപീഡിക് സെന്റർ, അഡ്വാൻസ്ഡ് യൂറോളജി സെന്ററിലെ ഒമാനിലെ ആദ്യത്തെ തുലിയം ലേസർ എന്നിവ ഉള്‍പ്പെടെയുള്ള പ്രത്യേക കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിചരണ കേന്ദ്രത്തിലൂടെ, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം, എക്ടോപിക് ഡെലിവറി, ഹിസ്‌റ്റെരെക്ടമി, ലാപ് നടപടിക്രമങ്ങള്‍, ഗർഭാശയ ഫൈബ്രോയിഡ് എംബോളൈസേഷൻ, എൻഡോമെട്രിയല്‍ അബ്ലേഷൻ, നർച്ചർ പ്രോഗ്രാം എന്നിവ ഉള്‍പ്പെടെ സമഗ്രമായ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നു.

ആസ്റ്ററിന്റെ ‘ട്രീറ്റ് ഇൻ ഒമാൻ’ ഉദ്യമം ലോകോത്തര മെഡിക്കല്‍ പരിചരണം രാജ്യത്തെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള പ്രതിജ്ഞാബദ്ധത ഉയർത്തിക്കാട്ടുന്നതാണെന്നും ആസ്റ്റർ ഡി എം ഹെല്‍ത്ത് കെയർ ജി സി സി മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി ഇ ഒയുമായ അലീഷ മൂപ്പൻ പറഞ്ഞു. ഒമാനിലെ ക്ലിനിക്കല്‍ ഡെലിവറി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി സർജിക്കല്‍ റോബോട്ടും കൂടുതല്‍ നൂതന ലാപ്രോസ്‌കോപ്പിക് സൊല്യൂഷനുകളും അവതരിപ്പിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തില്‍ നൂതനത്വം കൊണ്ടുവരാനും ഞങ്ങള്‍ ആഗ്രഹിക്കുന്നതായും അലീഷ മൂപ്പൻ വ്യക്തമാക്കി.

ഹൃദ്രോഗം, ഗ്യാസ്‌ട്രോ എന്‍ട്രോളജി, ഓര്‍ത്തോ, നട്ടെല്ല് ശസ്ത്രക്രിയ, യൂറോളജി, മിനിമല്‍ ഇന്‍വേസീവ് സര്‍ജറി, സ്‌ട്രോക്ക്, ഗൈനക് സര്‍ജറികള്‍, വാസ്‌കുലര്‍ എന്നിവയില്‍ എക്‌സലന്‍സ് സെന്ററുകള്‍ ആശുപത്രി സ്ഥാപിച്ചിട്ടുണ്ട്. പരിചയസമ്ബന്നരായ ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷണലുകളും ഈ വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്ബോള്‍, എമര്‍ജന്‍സി റൂം (ER) ടീമിന്റെ പിന്തുണയും എല്ലാ ഡിപാര്‍ട്‌മെന്റുകള്‍ക്കും ലഭ്യമാക്കുന്നു. വിദഗ്ധ ചികിത്സകള്‍ക്കായി രോഗികള്‍ വിദേശത്തേക്ക് പോകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കിക്കൊണ്ട് സമാനതകളില്ലാത്ത ആരോഗ്യ സേവനങ്ങള്‍ രാജ്യത്ത് തന്നെ ലഭ്യമാക്കുന്നതിനുള്ള ആശുപത്രിയുടെ സമര്‍പ്പണത്തെ ഇത് അടിവരയിടുന്നു.

മെഡിക്കല്‍ നവീകരണത്തിന്റെ മുന്‍നിരയിലേക്ക് കുതിക്കുന്ന ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍, അതുല്യമായ ക്ലിനിക്കല്‍ നടപടിക്രമങ്ങള്‍ക്കും നൂതന ചികിത്സാ സൗകര്യങ്ങള്‍ക്കും തുടക്കമിടുകയാണ്. ഇത് ആരോഗ്യ സംരക്ഷണ മികവില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. ആദ്യ 24 മണിക്കൂര്‍ ജിഐ ബ്ലീഡ് യൂണിറ്റ്, ചികിത്സാ ഇആര്‍സിപി തുടങ്ങിയ മികച്ച സേവനങ്ങള്‍ക്കൊപ്പം സ്പൈ ഗ്ലാസ് ചോലാഞ്ചിയോസ്‌കോപ്പി, ഫൈബ്രോസ്‌കാന്‍ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട്, ആശുപത്രി മേഖലയിലെ ആരോഗ്യരംഗത്ത് ഒരു യഥാര്‍ത്ഥ മുന്‍നിര സ്ഥാപനം എന്ന നിലയില്‍ സ്ഥാനം ഉറപ്പിക്കുന്നു.

ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലിലൂടെ, ഒമാനില്‍ തന്നെ ലോകോത്തര ആരോഗ്യ സംരക്ഷണം രോഗികള്‍ക്ക് ഇപ്പോള്‍ ലഭ്യമാണ്, ഇത് മികച്ച മെഡിക്കല്‍ മികവ് ഉറപ്പാക്കുക മാത്രമല്ല, മറ്റ് രാജ്യങ്ങളിലെ ചികിത്സയെ അപേക്ഷിച്ച്‌ കൂടുതല്‍ ചെലവ് കുറഞ്ഞ ബദല്‍ അവതരിപ്പിക്കുകയും ചെയ്യുന്നതാണ്. മിതമായ ചികിത്സാ ചെലവിനപ്പുറം, ഇത് തുടര്‍ചികിത്സാ നടപടികള്‍ ലളിതമാക്കുന്നു. രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിദേശത്തേക്ക് യാത്ര ചെയ്യാതെ തന്നെ തുടര്‍ ചികിത്സാ സൗകര്യം പ്രദാനം ചെയ്യുന്നു. സമഗ്രവും രോഗി-സൗഹൃദവുമായ അനുഭവം പ്രദാനം ചെയ്യുന്ന നിലയില്‍ എളുപ്പം പ്രാപ്യമായ ആരോഗ്യ സംരക്ഷണം ഒരുക്കുന്ന ആശുപത്രിയുടെ പ്രതിബദ്ധത പ്രകടമാണ്. ഇഎന്‍ടി കോക്ലിയര്‍ ഇംപ്ലാന്റുകള്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ ഇയര്‍ മൈക്രോ സര്‍ജറികള്‍ നടത്തുന്ന രാജ്യത്തെ ഏക ആശുപത്രിയായി ഇത് നിലകൊള്ളുന്നു.

അതുവഴി ഒമാനിലെ സ്വകാര്യ മേഖലയിലെ ആരോഗ്യ പരിചരണ സേവനങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കാനും ആശുപത്രിക്ക് സാധിക്കുന്നു.

ആരോഗ്യ സംരക്ഷണത്തിനപ്പുറമുള്ള സന്ദേശം നല്‍കുന്നതാണ് “ട്രീറ്റ് ഇൻ ഒമാൻ’ ഉദ്യമമെന്ന് ആസ്റ്റർ ഹോസ്പിറ്റല്‍സ് & ക്ലിനിക്‌സ് യു എ ഇ, ഒമാൻ, ബഹ്‌റൈൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ഷെർബാസ് ബിച്ചു പറഞ്ഞു. കേവലം രോഗങ്ങളെ ചികിത്സിക്കുന്നതിനപ്പുറം രോഗിയെ കേന്ദ്രീകരിച്ചുള്ള പരിചരണം നല്‍കാൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒമാനില്‍ 15 വർഷത്തെ സാന്നിധ്യമുള്ളതിനാല്‍, മേഖലയിലെ ഏറ്റവും വലുതും അത്യാധുനികവുമായ സർജിക്കല്‍ വൈദഗ്ധ്യം അവതരിപ്പിച്ചുകൊണ്ട് ആരോഗ്യ സംരക്ഷണ രംഗത്ത് പ്രതിബദ്ധതയുടെ ഉന്നതിയിലേക്ക് എത്താൻ ആശുപത്രിക്ക് സാധിച്ചുവെന്ന് ഒമാനിലെ ആസ്റ്റർ ഹോസ്പിറ്റല്‍സ് ആന്റ്‌ ക്ലിനിക്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശൈലേഷ് ഗുണ്ടു പറഞ്ഞു.

STORY HIGHLIGHTS:Aster’s ‘Treat in Oman’ for healthcare

Related Articles

Back to top button