Business

മുദൈബിയിൽ പുതിയ മത്സ്യമാർക്കറ്റ്

മുദൈബി| മുദൈബി ഗവർണറേറ്റിൽ കാർ
ഷിക-ഫിഷറീസ് -ജലവിഭവ മന്ത്രാലയം നിർമിച്ച പുതിയ മത്സ്യമാർക്കറ്റ് തുറന്നു.

റമസാന് മുന്നോടിയായി നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി മാർക്കറ്റ് തുറക്കുകയായിരുന്നു. 920 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 365,000 റിയാൽ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.

14 സ്റ്റാളുകളും മത്സ്യം വൃത്തിയാക്കുന്നതിനുള്ള സംവിധാനങ്ങളും മാർക്കറ്റിൽ സംവിധാനിച്ചിട്ടുണ്ട്. മത്സ്യം സൂക്ഷിക്കുന്നതിനുള്ള വിശാലമായ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

STORY HIGHLIGHTS:New fish market in Mudaibi

Related Articles

Back to top button