Event

സൂഫി സംഗീതം ജനഹൃദയങ്ങളിലേക്ക് പെരുമഴയായി പെയ്തിറങ്ങി.

🎙️സൂഫി സംഗീതം ജനഹൃദയങ്ങളിലേക്ക് പെരുമഴയായി പെയ്തിറങ്ങി.

ഒമാൻ:മസ്കറ്റ് കെഎംസിസി വിമൻ ആൻഡ് ചിൽഡ്രൻ വിങ്ങ് മെഗാ ലോഞ്ച് ഇവന്റ് ഏപ്രിൽ 12 വെള്ളിയാഴ്ച മസ്കറ്റ് റൂവി അൽ ഫലാജ് ഹോട്ടൽ ഗ്രാൻഡ് ഹാളിൽ വെച്ച് നടന്നു .

പ്രശസ്ത സൂഫി സംഗീതജ്ഞരായ
ബിൻസിയും ഇമാമും ഒമാനിന്റെ രാവുകളെ സംഗീത സാന്ദ്രമാക്കി. ഭൂമിയിൽ നിന്നും ആകാശങ്ങളിലേക്ക് പടരുന്ന പ്രണയാനുഭവങ്ങളുടെ സൂഫി സംഗീതം ജനഹൃദയങ്ങളിലേക്ക് പെരുമഴയായി പെയ്തിറങ്ങി.

ഒമാനിൽ വുമൺ &ചിൽഡ്രൻസ് വിങ് മെഗാ ലേഞ്ച് ഇവന്റ് സംഘടിപ്പിച്ച   കലാസന്ധ്യയിലാണ് സൂഫി സംഗീതവും ഖവ്വാലിയും ജനഹൃദയങ്ങളിലേക്ക് ഒഴുകിയെത്തിയത്.

പോയകാലത്തിന്റെ സംഗീത മാധുര്യത്തിലേക്ക് ഒമാനിലെ കലാസ്വാദകരെ വീണ്ടുമെത്തിക്കാഞായി . ഉദാത്തമായ മനുഷ്യ സ്നേഹത്തിന്റെ മിസ്റ്റിക് പ്രഭ ചൊരിഞ്ഞ സൂഫി സംഗീതത്തെ ജനകീയവും ജീവസ്സുറ്റതാക്കുന്നതുമായിരുന്നു ആലാപനം. ഇച്ച മസ്താൻ, അബ്ദുൽ റസാഖ് മസ്താൻ, മസ്താൻ കെ വി അബൂബക്കർ മാസ്റ്റർ തുടങ്ങിയവരുടെ മലയാള സൂഫി കാവ്യങ്ങൾ വേദിയെ ഇളക്കിമറിച്ചു. ഇബ്നു അറബി, മൻസൂർ ഹല്ലാജ്, അബ്ദുൽ യാ ഖാദിർ ജീലാനി, റാബിഅ ബസരിയ്യ, ഉമർ ഖാദി തുടങ്ങിയവരുടെ അറബി കാവ്യങ്ങളും ജലാലുദ്ദീൻ റൂമി, ഹാഫിസ്, ജാമി തുടങ്ങിയവരുടെ പേർഷ്യൻ കാവ്യങ്ങളും ഖാജാ മീർ ദർദ്, ഗൗസി ഷാ തുടങ്ങിയവരുടെ ഉർദു ഗസലുകളും മനം കവർന്നു.

നിറഞ്ഞ സദസ്സ് നിറഞ്ഞ ഹർഷാരവത്തോടെയാണ് ഓരോ ആലാപനത്തെയും സ്വീകരിച്ചത്.

ആർദ്രമായ പ്രണയവും നൊമ്പരവും ചേർത്ത ഈ സംഗീതം മറന്നുവെന്ന് കരുതിയ മുഖങ്ങളോർമിപ്പിച്ച് മരിച്ചുപോയെന്നു കരുതിയ പ്രണയത്തിന്റെ കൈപിടിച്ച് വറ്റിത്തീർന്ന കണ്ണുനീരിന്റെ നനവ് വീണ്ടും പടർത്തി.

അക്ബർ ഗ്രീനിന്റെ തബലയും, അസ്ലം തിരൂരിന്റെ ഹാർമോണിയവും കീ ബോർഡും സുഹൈലിന്റെ ഗിത്താറും താളവാദ്യങ്ങളിൽ അസീസും ഷബീറിന്റെ ശബ്ദവിന്യാസവും ഒത്തുചേർന്നപ്പോൾ പൂർത്തിയാവാത്ത പ്രണയം പോലെ ഒരിക്കൽ കൂടി കേൾക്കാനും അനുഭവിക്കാനും കൊതിച്ച്, ഒമാനിലെ ഗസൽ ആസ്വദകർ മടങ്ങി.

STORY HIGHLIGHTS:Muscat KMCC Women and Children Wing Mega Launch Event was held on Friday 12th April at Grand Hall of Ruwi Al Falaj Hotel, Muscat

Related Articles

Back to top button