News

മഴക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഒമാൻ:ന്യൂനമർദ്ദം രുപപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഒക്‌ടോബർ ഒന്നു വരെ രാജ്യത്ത് ന്യൂനമർദ്ദം ബാധിക്കും. ഇതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ തീരപർവത പ്രദേശങ്ങളിലും അല്‍ ഹജർ പർവതനിരകളിലും വ്യത്യസ്ത തീവ്രതയുള്ള മഴ ലഭിച്ചേക്കും.

സ്ഥതിഗതികള്‍ നിരീക്ഷിച്ച്‌ കൊണ്ടിരിക്കുകയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു.

കലാവസ്ഥ മുന്നറിയിപ്പ് ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പിന്തുടരാൻ കേന്ദ്രം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.

STORY HIGHLIGHTS:Chance of rain;  The Meteorological Center issued a warning

Related Articles

Back to top button