നി സ് വ ഇന്ത്യൻ അസോസിയേഷൻ ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു
നി സ് വ ഇന്ത്യൻ അസോസിയേഷൻ ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു
നിസ്‌വ: നിസ് വ ഇന്ത്യൻ അസോസിയേഷൻ നവംബർ 1 വെള്ളിയാഴ്ച കേരളപിറവിയും, ഓണം ഫെസ്റ്റും സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ നിസ് വ പ്രിൻസിപ്പൽ ശ്രീ ശാന്ത കുമാർ ദാസരി മുഖ്യ അതിഥി ആയിരുന്നു.
കേരള പിറവിയുടെയും ഓണത്തിന്റെയും ഓർമ പുതുക്കി കൊച്ചു കുട്ടികൾ കലാപ്രകടനങ്ങൾ കാഴ്ച്ചവച്ചു. മതമോ രാഷ്ട്രീയമോ ഇല്ലാതെ പ്രവർത്തിക്കുന്ന നിസ് വ ഇന്ത്യൻ അസോസിയേഷന്റെ പ്രവർത്തങ്ങൾ ഇനിയും ശക്തമായി മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് സുനിൽ പൊന്നാനി അറിയിച്ചു.
വിഭവ സമൃതമായ സദ്യ ഒരുക്കിയിരുന്നു. വനിത പ്രതിനിധിയായി ശ്രീമതി ശോഭന ശശികുമാർ, സീനിയർ അംഗങ്ങളായ രാധാകൃഷ്ണൻ കർഷ, മധു പൊന്നാനി, ഷാജഹാൻ ആദം, സെക്രട്ടറി റെജി ആറ്റിങ്ങൽ, ട്രഷറർ പ്രഭാകരൻ ആദം, വൈസ് പ്രസിഡന്റ് എബ്രഹാം തോമസ് വടക്കേടം, ജോയിന്റ് സെക്രട്ടറി നൗഫൽ, മണി ബാലചന്ദ്രൻ, അമീർ, ജയേഷ്, ബിനൂപ്, ദിനേശ് കൂത്തുപറമ്പ്, ടോമിയോ, ജിന്റോ, രഞ്ജു ചന്ദ്രൻ, സന്ദീപ്, സാദിഖ് കണ്ണൂർ, സുജേഷ്, ബാലചന്ദ്രൻ എന്നിവരുടെ നേതൃതത്തിൽ ആയിരുന്നു പ്രോഗ്രാം സംഘടിപ്പിച്ചത്.
STORY HIGHLIGHTS:New Indian Association organized Onam Fest