News

നാഷണല്‍ ഡേ ഔദ്യോഗിക അവധി സംബന്ധിച്ച്‌ ഉത്തരവ് പുറത്തിറക്കി

ഒമാൻ:ഒമാനിലെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക അവധിദിനങ്ങള്‍ സംബന്ധിച്ച്‌ ഭരണാധികാരി ഒരു പ്രത്യേക ഉത്തരവ് പുറത്തിറക്കി.

ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് പുറത്തിറക്കിയ ’15/2025′ എന്ന ഔദ്യോഗിക ഉത്തരവ് പ്രകാരം ഒമാനിലെ നാഷണല്‍ ഡേയുമായി ബന്ധപ്പെട്ട ഔദ്യോഗിക അവധി നവംബർ 20, 21 എന്നീ ദിനങ്ങളിലായിരിക്കും. ഇതുമായി ബന്ധപ്പെട്ട ’88/2022′ എന്ന നിലവിലെ ഉത്തരവിലെ ഏതാനം വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

ഈ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതും, ഇത് പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ ഒമാനില്‍ പ്രാബല്യത്തില്‍ വരുന്നതുമാണ്.

STORY HIGHLIGHTS:Order issued regarding National Day official holiday

Related Articles

Back to top button