ലയൺസ് ഇലവൻ മസ്കറ്റിന്റെ ശക്തമായ പ്രകടനത്താൽ സീബ് സൺറൈസേഴ്സിന്റെ പ്രതീക്ഷകൾ തകർന്നു.

ഒമാൻ:മസ്കറ്റ് പ്രീമിയർ ലീഗ് സാറ്റർഡേ മോണിംഗ് ക്രിക്കറ്റ് ലീഗ് സീസൺ 1-ന്റെ ഫൈനൽ മത്സരം മേയ് 3-ന് റുമൈസിലുള്ള ന്യൂ XI ക്രിക്കറ്റ് ഗ്രൗണ്ടിൽ സീബ് സൺറൈസേഴ്സും ലയൺസ് XI മസ്കറ്റും തമ്മിൽ നടന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സീബ് സൺറൈസേഴ്സ് നിശ്ചിത 16 ഓവറിൽ 110 റൺസ് ലക്ഷ്യം ഉയർത്തിയപ്പോൾ, ലയൺസ് XI അത് 11.5 ഓവറിൽ വിജയകരമായി പിന്തുടർന്നു.
ലയൺസ് XI ന്റെ സക്കീർ മണ്ടോത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് 30 പന്തിൽ 53 റൺസ് നേടി, മത്സരത്തിലെ Man of the Match ആയി തിരഞ്ഞെടുക്കപ്പെട്ടു.

സീബ് സൺറൈസേഴ്സിലെ അനീഷ് കുമാർ ടൂർണമെന്റിലെ Best Batter ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ടീമിലേ തന്നെ വിപിൻ Best bowler ആയി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മുഴുവൻ പ്രകടനം പരിഗണിച്ച് സക്കീർ മണ്ടോത്തിൽ തന്നെ Man of the Series ബഹുമതി നേടി.

STORY HIGHLIGHTS:Zeeb Sunrisers’ hopes were dashed by a strong performance from Lions XI Muscat.

