മറ്റു ജി സി സി രാജ്യങ്ങളില്‍ നിന്നും വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം.

ഒമാൻ:ഒമാനിലേക്ക് മറ്റു ജി സി സി രാജ്യങ്ങളില്‍ നിന്നും വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങളുമായി റോയല്‍ ഒമാൻ പൊലീസ്.
അടുത്ത ജൂലൈ ഒന്ന് മുതലാണ് നിയന്ത്രണങ്ങള്‍ .നിശിത മാനദണ്ഡങ്ങള്‍ പാലിക്കാതെ ജി.സി.സി രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല. റോയല്‍ ഒമാൻ പൊലീസിലെ ഡയറക്ടർ ജനറല്‍ ഓഫ് ട്രാഫിക് ആൻഡ് കസ്റ്റംസാണ് ഇറക്കുമതി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.

ഏത് രാജ്യത്ത് നിന്നാണോ വാഹനം ഇറക്കുമതി ചെയ്യുന്നത് അതാത് രാജ്യത്തിന്റെ കയറ്റുമതി സർട്ടിഫിക്കറ്റുകള്‍ നേടിയിരിക്കണം . കയറ്റുമതി സർട്ടിഫിക്കറ്റ് ഉള്ള വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും ഒമാനില്‍ രജിസ്ട്രേഷൻ ലഭിക്കുക. ജി.സി.സി രാജ്യങ്ങളില്‍ കര, കടല്‍, വായു മാർഗ്ഗം ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കും നിയമം ബാധകമാകുമെന്നു അധികൃതർ വ്യക്തമാക്കി.

വാഹനം ഇറക്കുമതി ചെയ്യുന്നവരും കസ്റ്റംസ് ഏജന്റുകളും പുതിയ നിയന്ത്രണങ്ങള്‍ പാലിച്ചുവേണം പ്രവർത്തിക്കാനെന്നും അല്ലാതെ വാഹനങ്ങള്‍ കൊണ്ടുവന്നാല്‍ അതിർത്തിയില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നല്കി.

വാഹനങ്ങളുടെ രജിസ്ട്രേഷൻ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം. അതേസമയം ഏഴ് വർഷത്തില്‍ താഴെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ക്കും പത്ത് വർഷത്തില്‍ താഴെ പഴക്കമുള്ള ബസുകള്‍ക്കും ട്രക്കുകള്‍ക്കും, 15 വർഷത്തില്‍ കുറഞ്ഞ പഴക്കമുള്ള ഉപകരണങ്ങളായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമല്ല. നിർധിഷ്ട സ്ഥലങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്ന മൂന്ന് ചക്ര, നാല് ചക്ര വാഹനങ്ങള്‍ക്കും ഇറക്കുമതി നിയന്ത്രണം ബാധകമാകില്ലെന്നും അധികൃതർ വ്യക്തമാക്കി.

STORY HIGHLIGHTS:Restrictions on importing vehicles from other GCC countries.