HealthNews

‘പ്രവാസി പൾസ്’ മെഗാ മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

മസ്‌കറ്റ് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം ‘ഹൃദയപൂർവ്വം തൃക്കരിപ്പൂർ’ ഫാമിലി ഫെസ്റ്റിന്റെ ഭാഗമായുള്ള ‘പ്രാവാസി പൾസ്’ മെഗാ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം ചെയ്തു.

മസ്‌കറ്റ് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം ‘ഹൃദയപൂർവ്വം തൃക്കരിപ്പൂർ’ ഫാമിലി ഫെസ്റ്റിന്റെ ഭാഗമായുള്ള ‘പ്രാവാസി പൾസ്’ മെഗാ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം ചെയ്തു.

മസ്‌കറ്റ് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം സംഘടിപ്പിക്കുന്ന ‘ഹൃദയപൂർവ്വം തൃക്കരിപ്പൂർ’ ഫാമിലി ഫെസ്റ്റിന്റെ ഭാഗമായി, അബീർ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന ‘പ്രാവാസി പൾസ്’ (Pravasi Pulse) മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു. 2026 ഒക്ടോബർ 28 ബുധനാഴ്ച്ച വൈകുന്നേരം നടന്ന ചടങ്ങിൽ അബീർ ഹോസ്പിറ്റൽ അധികൃതരും കെഎംസിസി നേതാക്കളും സംബന്ധിച്ചു.


അബീർ ഹോസ്പിറ്റൽ റീജിയണൽ ഡയറക്ടർ ഡോ. അഖിൽ റഹ്മാനും മസ്‌കറ്റ് തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി പ്രസിഡന്റ് അബ്ദുൽ സലാം സാഹിബും ചേർന്ന് പോസ്റ്റർ പ്രകാശനം നിർവഹിച്ചു. 



ചടങ്ങിൽ അബീർ ഹോസ്പിറ്റൽ ഹോസ്പിറ്റൽ ഡയറക്ടർ മുഹമ്മദ് ഹാഷിം, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ശകുന്തല എന്നിവരും കെഎംസിസി ഭാരവാഹികളായ സെക്രട്ടറി ഹാറൂൺ, പ്രോഗ്രാം കൺവീനർ ഖലീഫ എന്നിവരും മറ്റു പ്രമുഖ നേതാക്കളായ സുലൈമാൻ കുട്ടി, ജലീൽ, ഷരീഫ്, കാസിം എന്നിവരും സന്നിഹിതരായിരുന്നു. 


വരുന്ന ഡിസംബർ 11-നാണ് ഈ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. ക്യാമ്പിനെ സംബന്ധിച്ചുള്ള കൂടുതൽ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രവാസികൾക്കായി ആരോഗ്യപരമായ കരുതലും സേവനങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Screenshot

Related Articles

Back to top button