വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാൻ പോലീസ്
ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് ലഭിക്കും: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാൻ പോലീസ്

ഒമാൻ:ട്രാഫിക് പിഴയില്‍ 50 ശതമാനംഇളവ് ലഭിക്കുമെന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കർശന മുന്നറിയിപ്പുമായി റോയല്‍ ഒമാൻ പോലീസ്.
24 മണിക്കൂറിനുള്ളില്‍ പിഴ അടച്ചുതീർത്താല്‍ പകുതി തുക ഇളവ് ലഭിക്കുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ പൂർണ്ണമായും വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി.വ്യാജ ലിങ്കുകള്‍ അയച്ച് ആളുകളുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ചോർത്തി പണം തട്ടുകയാണ് ഇതിന് പിന്നിലെ പ്രധാന ലക്ഷ്യം. ഇത്തരം വ്യാജ സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങള്‍ കൈമാറുകയോ ചെയ്യരുതെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് നിർദേശം നല്കി.

ട്രാഫിക് പിഴ വിവരങ്ങള്‍ അറിയാനും അടയ്ക്കാനും റോയല്‍ ഒമാൻ പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റോ മൊബൈല്‍ ആപ്ലിക്കേഷനോ മാത്രം ഉപയോഗിക്കുക. സംശയാസ്പദമായ ലിങ്കുകളും സന്ദേശങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണമെന്നും സൈബർ സുരക്ഷാ വിഭാഗം ഓർമ്മിപ്പിച്ചു.




