Travel

2023ൽ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദര്‍ശിച്ചത് 3,50,000 പേര്‍.

ഒമാൻ:കഴിഞ്ഞ വര്‍ഷം ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദര്‍ശിച്ചത് 3,50,000 പേര്‍. ഇതില്‍ 95 ശതമാനവും സ്വദേശികളായിരുന്നു.

ഒമാന്റെ ഭൂമിശാസ്ത്രപരമായ രൂപങ്ങള്‍, ചരിത്രം, പൈതൃകങ്ങള്‍ എന്നിവയിലൂടെ ശ്രദ്ധേയമായ പ്രദര്‍ശനങ്ങള്‍ക്കൊപ്പം ദാഖിലിയ ഗവര്‍ണറേറ്റിന്റെ ഹൃദയഭാഗത്തുള്ള മ്യൂസിയത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനമാണ് ഈ വിജയത്തിന് കാരണമെന്ന് ഡയറക്ടര്‍ ജനറല്‍ അല്‍-യഖ്‌സാൻ ബിൻ അബ്ദുല്ല അല്‍ ഹാര്‍ത്തി പറഞ്ഞു. സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫീല്‍ഡ് ട്രിപ്പുകള്‍ ഉള്‍പ്പെടെ എല്ലാ ഗവര്‍ണറേറ്റുകളില്‍ നിന്നും സന്ദര്‍ശകരെത്തിയിരുന്നെന്നും മ്യൂസിയം ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

പൊതു അവധി ദിനങ്ങളില്‍ നല്ല തിരക്കായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. സന്ദര്‍ശന സമയം നീട്ടുക, അധിക ജീവനക്കാരെ നിയമിക്കുക തുടങ്ങിയ നടപടികളോടൊയിരുന്നു ഇത്തരം സന്ദര്‍ഭങ്ങളില്‍ സന്ദര്‍ശകരെ മ്യൂസിയം വരവേറ്റിരുന്നത്.

STORY HIGHLIGHTS:In 2023, 3,50,000 people visited the Oman Across Ages Museum.

Related Articles

Back to top button