▫️കുറഞ്ഞ നിരക്കിൽ അവശ്യ വസ്‌തുക്കളുമായി റമസാൻ ബാസ്‌കറ്റുകൾ
റമസാൻ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ച് ഉപഭോക്ത്യ സംരക്ഷണ വിഭാഗം. ഉപഭോക്താക്കൾക്ക് അവശ്യ വസ്തുക്കൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനായി റമസാൻ ബാസ്ക്‌കറ്റ് പദ്ധതി ഇത്തവണയും നടപ്പിലാക്കും. വിതരണക്കാരു മായി ഇതുസംബന്ധിച്ചുള്ള ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നു. അതോതിറിറ്റി ജനറൽ ഓഫീസ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ വ്യത്യസ്ത അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്ന തിനുള്ള നടപടികൾ ആലോചനകൾ നടന്നു.
കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ ഹൈപ്പർമാർക്കറ്റുകളുമായും സൂപ്പർമാർക്കറ്റുകളുമായും ചേർന്ന് ഉപഭോക്താക്കൾക്കായി റമസാൻ കിറ്റ് പുറത്തിറക്കിയിരുന്നു. റമസാൻ ഫുഡ് ബാസ്‌കറ്റ് എന്ന പേരിൽ ആരംഭിച്ച പദ്ധതി പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവുകയും മികച്ച് അഭിപ്രായം നേടുകയും ചെയ്‌തിരുന്നു.
ഇതിന്റെ വിജയവും ഉപഭോക്താക്കൾക്കിടയിൽ ലഭിച്ച സ്വീകാര്യതയുമാണ് ഇത്തവണയും റമാസാൻ ബാസ്‌കറ്റ് പദ്ധതി നടപ്പിലാക്കാൻ പ്രേരിപ്പിച്ചത്.
അരി, പഞ്ചസാര, വെജിറ്റബിൾ ഓയിൽ, പാൽപ്പൊടി, അറബിക് കോഫി, ടൊമോട്ടോ പേസ്റ്റ്, അരിമാവ്, വെള്ളക്കടല തുടങ്ങിയ വസ്തുക്കളാണ് ഒരു കിറ്റിൽ ഉണ്ടാകുക. റമസാനിലേക്ക് ആവശ്യമായ ഭക്ഷണ പഥാർഥങ്ങൾ എളുപ്പത്തിൽ ഉപഭോക്താവിന് സ്വന്തമാക്കാൻ റമസാൻ ബാസ്‌കറ്റ് സഹായകമാകും. കുറഞ്ഞ നിരക്കിൽ മികച്ച ഉത്പന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കാൻ പദ്ധതി ഉപകരിക്കുമെന്നും ഉപഭോക്ത്യ സംരക്ഷണ വിഭാഗം പ്രതിക്ഷിക്കുന്നു.
Story highlight : Ramadan: Consumer protection department with preparations