BusinessJobNews

ഓൺലൈൻ വ്യാപാരത്തിന് ഇനി രജിസ്ട്രേഷൻ നിർബന്ധം

ഇ-കൊമേഴ്സ‌് മേഖലയിൽ വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നു. സെപ്ത‌ംബറിലെ മന്ത്രാലയം ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷമാണ് പ്രാബല്യത്തിലാകുന്നത്. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയുള്ള വിൽപനയും വാങ്ങലുകളും ഇനി മുതൽ മന്ത്രാലയം പട്ടക്കൂടിൽ മാത്രമെ അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

ഓൺലൈൻ ‌സ്റ്റോറുകളും മറ്റും മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചാൽ പിഴ ഉൾപ്പെടെ ശിക്ഷകൾക്ക് വിധേയമാക്കുമെന്ന് ഇ-കൊമേഴ്‌സ് വിഭാഗം ഡയറക്ടർ അസ്സാഹ് ബിൻത് ഇബ്‌റാഹം അൽ കിന്ദിയ പറഞ്ഞു.

ഇ-സ്റ്റോറുകളുടെ ഇടപാടുകൾ ക്രമപ്പെടുത്തുന്നതിനായി റോയൽ ഒമാൻ പോലീസ് -ജനറൽ ഡയറക്ട്രേറ്റ് ഓഫ് കസ്റ്റംസ്, ഉപഭോക്ത്യ സംരക്ഷണ വിഭാഗം, സെൻട്രൽ ബേങ്ക് ഓഫ് ഒമാൻ, ടെലിക മ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റി, അസ്‌യദ് ഗ്രൂപ്പ്, ഐ ടി എച്ച് സി എ ഗ്രൂപ്പ്എന്നിവ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കും.

ഇ-കൊമേഴ്സ് മാനദണ്ഡ ങ്ങൾ പ്രാബല്യത്തിൽ വരൂമ്പോൾ സ്വകാര്യമേഖല നേരിടുന്ന വെല്ലുവിളികളെ പരിഗണിക്കുകയും അവരുടെ കൂടി നിർദേശങ്ങളെ കൂടി ഉൾക്കൊള്ളുകയും ചെയ്യും. ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം വഴിയാണ് ഇ-കൊമേഴ്‌സ് രജിസ്ട്രേഷന് വേണ്ടി അപേക്ഷിക്കേണ്ടത്. അപേക്ഷകൻ 18 വയസു കഴിഞ്ഞ ഒമാനി യായിരിക്കണം. എന്നാൽ, വിദേശികൾക്ക് രജിസ്റ്റർ ചെയ്യുന്നതിന് വിദേശ മൂലധന നിക്ഷേപ നിയമം പാലിക്കണമെന്നും അസ്സാഹ് അൽ കിന്ദിയ പറഞ്ഞു.

ഒന്ന് മുതൽ മൂന്ന് വർഷ ത്തേക്ക് വരെയാണ് ലൈസൻസ് അനുവദിക്കുക. ലൈസൻസിൽ അനുവദിച്ചിട്ടില്ലാത്ത വാണിജ്യ പ്രവർത്തനങ്ങൾ നടത്തൽ നിയമ ലംഘനമാണ്. കാലാവധി കഴിഞ്ഞാൽ ഓൺലൈൻ വഴി തന്നെ പുതുക്കുന്നതിന് വേണ്ടിയും അപേക്ഷ സമർപ്പിക്കണം. അപേക്ഷ തള്ളി യാൽ വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന് നേരിട്ട് 60 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാമെന്നും അസ്സാഹ് ബിൻത് ഇബ്റാഹം അൽ കിന്ദിയ കൂട്ടിച്ചേർത്തു.

Story highlight : Registration is now mandatory for online trading

Related Articles

Back to top button