Tourism

ഇബ്രയിലെ സഫാരി വേൾഡ് മൃഗശാല:അടുത്ത മാസം 14ന് ഉദ്ഘാടനം ചെയ്യും.

ഒമാൻ :രാജ്യത്തെ വിനോദ സഞ്ചാര രംഗത്തെ പുതിയ നാഴികകല്ലാകാൻ പോകുയയാണ് ഇബ്രയിലെ സഫാരി വേൾഡ് മൃഗശാല.

150,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മൃഗശാലയിൽ  വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 300 ഓളം മൃഗങ്ങൾ, വാട്ടർ തീം പാർക്കും ഫാമിലി എന്റ്റർ ടൈൻമെന്റ് അവന്യൂസും
ഉൾപ്പെടെ ഭാവിയിൽ സംവിധാനിക്കും. സ്കൂൾ കുട്ടികൾക്കായുള്ള പ്രത്യേക സന്ദർശന ദിവസങ്ങളും മൃഗശാലയിൽ ഒരുക്കും. മൃഗങ്ങളും പക്ഷികളും ഉൾക്കൊള്ളുന്ന ഏറ്റവും വലിയ മൃഗശാല ഇബ്രയിലുണ്ടാകും.

ഇബ്രയിൽ വരുന്ന പുതിയ മൃഗശാലയുടെ ആകർഷണമായിരിക്കും, ഇത് സുൽത്താനേറ്റ് ഓഫ് ഒമാനിലെ നടന്നുകൊണ്ടിരിക്കുന്ന ടൂറിസം മേഖലയിലെ മറ്റൊരു നാഴികക്കല്ല് കൂടി ചേർക്കാൻ ലക്ഷ്യമിടുന്നുവെന്ന് ഏറ്റവും വലിയ സ്വകാര്യ മൃഗശാലയുടെ പ്രമോട്ടർമാർ പറഞ്ഞു.

ഒമാനിൽ നിന്നും ഇതര ജി സി സി രാഷ്ട്രങ്ങളിൽ നിന്നും മറ്റു ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമായി അപൂർവ്വവും മനോഹരവുമായ നിരവധി ജീവിക ളെ ഖൽഫാൻ അൽ മഅ്‌മരി ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. മൃഗങ്ങൾ, പക്ഷികൾ, ചീങ്കണ്ണികൾ, പാമ്പുകൾ തുടങ്ങയവയുടെ വലിയൊരി നിര തന്നെ ഇതിലുണ്ട്. മൃഗശാലയിൽ ആനയും ഭാവിയിൽ കൂട്ടിച്ചേർക്കപ്പെടും. ഏജൻസികളുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്.

മൃഗശാല അടുത്ത മാസം 14ന് ഉദ്ഘാടനം ചെയ്യും. നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. ചെറിയ പെരുന്നാൾ അവധി ദിവസങ്ങളിൽ സന്ദർശകർക്കായി തുറന്നു നൽകുന്ന രൂപത്തി ലാണ് അധികൃതർ പ്രവൃത്തികൾ നടത്തിവരുന്നത്. മന്ത്രിമാർ ഉൾപ്പെടെ ഇവിടെ അടുത്തിടെ സന്ദർശനം നടത്തിയിരുന്നു.

STORY HIGHLIGHTS:Safari World Zoo in Ibra will be inaugurated on 14th of next month.

Related Articles

Back to top button