Tourism

ഒമാനിലെ ഏറ്റവും വലിയ സ്വകാര്യ മൃഗശാലയിലെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു.

ഒമാൻ:ഇബ്രയിൽ ഒരുങ്ങുന്ന ഒമാനിലെ ഏറ്റവും വലിയ സ്വകാര്യ മൃഗശാലയിലെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ചെറിയ പെരുന്നാളിന്റെ രണ്ടാം ദിനമാണ് സഫാരി വേൾഡ് മൃഗശാല സന്ദർശകർ ക്കായി തുറന്നു നൽകുന്നത്. 15 വയസിന് മുകളിൽ പ്രായമുള്ള വർക്ക് അഞ്ച് റിയാലാണ് ടിക്കറ്റ് നിരക്ക്. മൂന്ന് മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് 3.5 റിയാലും മൂന്ന് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യവുമായിരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

വിവിധ ഭൂകണ്ഡങ്ങളിൽ നിന്നുള്ള 300 ഓളം മൃഗങ്ങളുമായി ഒരുങ്ങുന്ന മൃഗശാലയുടെ നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്.

കാടുകളിലും ഇടതൂർന്ന പുൽമേടുകളിലും മറ്റ് മേച്ചിൽപ്പുറങ്ങളിലും കാണപ്പെടുന്ന കടുവയും സിംഹവും മുതൽ മാനുകളും പക്ഷികളും മറ്റു അറേബ്യൻ ജീവികളും തുടങ്ങി വ്യത്യസ്ത ജന്തു വൈവിധ്യങ്ങളെ മൃഗശാലയിൽ ദർശിക്കാനാകും.

ഒമാനിൽ നിന്നും ഇതര ജി സി സി രാഷ്ട്രങ്ങളിൽ നിന്നും മറ്റു ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമായി അപൂർവ്വവും മനോഹരവുമായ നിരവധി ജീവികളെ ഖൽഫാൻ അൽ മഅ്‌മരി ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. മൃഗങ്ങൾ, പക്ഷികൾ, ചീങ്കണ്ണി കൾ, പാമ്പുകൾ തുടങ്ങയവയുടെ വലിയൊരി നിര തന്നെ ഇതിലുണ്ട്. മൃഗശാലയിൽ ആനയും ഭാവിയിൽ കൂട്ടിച്ചേർക്കപ്പെടും. ഏജൻസികളുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവ രികയാണ്.

സ്‌കൂൾ കുട്ടികൾക്കായുള്ള പ്രത്യേക സന്ദർശന ദിവസങ്ങളും മൃഗശാലയിൽ ഒരുക്കും. 150,000 ചതുരശ്ര മീറ്റർ ഏരിയയിൽ വരുന്ന മൃഗശാലയോട് ചേർന്ന് വാട്ടർ തീം പാർക്കും ഫാമിലി എന്റർടൈൻമെന്റ് അവന്യൂസും ഉൾപ്പെടെ ഭാവി യിൽ സംവിധാനിക്കും.

STORY HIGHLIGHTS:Ticket prices for Oman’s largest private zoo announced.

Related Articles

Back to top button