Travel

എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്കുള്ള സർവീസ് വർധിപ്പിക്കുന്നു.

ഒമാൻ:മസ്കത്തിൽ നിന്നിൽ എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്കുള്ള സർവീസ് വർധി പ്പിക്കുന്നു.

ഏപ്രിൽ ഒന്ന് മുതൽ ആഴ്ച്‌ചയിൽ അഞ്ച് ദിവസം സർവീസ് നടത്തും. ഇതിനിടെ മസ്ക‌ത്തിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസുകൾ പ്രതി ദിന സർവീസുകളായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

പെരുന്നാളിന് നാടണയാനിരിക്കുന്ന പ്രവാസി മലയാളികൾക്ക് അധിക സർവീസകൾ ഏറെ ഗുണം ചെയ്യും.

മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുക. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 9.45ന് മസ്കത്തിൽ നിന്ന് പുറപ്പെട്ട് ഉച്ച ക്ക് ഇന്ത്യൻ സമയം 2.45ന് കണ്ണൂരിലെത്തും.

വ്യാഴാഴ്ച രാവിലെ 7.35ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് കണ്ണൂരിലെത്തും. വെള്ളിയാഴ്ച‌ പുലർച്ചെ 3.20ന് പുറപ്പെടുന്ന വിമാനം 8.15നും കണ്ണൂരിൽ ലാന്റ് ചെയ്യും.

കണ്ണൂരിൽ നിന്ന് തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ കാലത്ത് 6.45ന് പുറപ്പെടുമെന്ന വിമാനം പ്രാദേശിക സമയം 8.45ന് മസ്‌കത്തിലെ ത്തും. വെള്ളി രാത്രി 12.20ന് പുറപ്പെട്ട് 2.20ന് മസ്കത്തി ലെത്തും.

തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് എല്ലാ ദിവസവും ഉച്ചക്ക് 12.15ന് മസ്ക‌ ത്തിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.40ന് തിരുവനന്തപുരത്തെത്തും. രാവിലെ 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 11 മണിക്ക് മസ്‌കത്തിൽ ലാന്റ് ചെയ്യും.

മിക്ക റൂട്ടുകളിലും നിലവിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. പെരുന്നാൾ ആകുന്നതോടെ നിരക്കുയരും. സലാം എയറിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നിലവിൽ ലഭ്യമാണ്.

STORY HIGHLIGHTS:Air India Express increases service to Kannur.

Related Articles

Back to top button