Business

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു.

ഒമാൻ:ഇന്ത്യൻ രൂപ ഇന്ന് യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയിൽ.

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. യു എസ് ഡോളറിനും ഒമാനി റിയാലിനും എതിരെ റെക്കോർഡ് തകർച്ചയാണ് നേരിട്ടത്.

ഒറ്റയടിക്ക് 0.3 ശതമാനമാണ് കുറഞ്ഞത്. ഒരു റിയാൽ നൽകിയാൽ 216.30 രൂപ ലഭിച്ചു. ദി വസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന വിനിമയ നിരക്കാണിത്. ഏഷ്യയിലെ വിവിധ കറൻ സികളുടെ ദൗർബല്യവും പ്രാദേശിക ഡോളറിന്റെ വർധിച്ച ഡിമാൻഡും രൂപയുടെ വിലയിടിവിന് കാരണങ്ങളാണ്.

ഇന്നലെ രാവിലെ രൂപയുടെ മൂല്യം ഒമാനി റിയാലിനെതിരെ 216.30 എന്ന നിലയിലായിരുന്നു. ഇത് വരും ദിവസങ്ങളിലും തുടരും. തിങ്കളാഴ്ച രാവിലെ വരെ നിലവിലെ നിരക്ക് ലഭിക്കും.

അടുത്ത ആഴ്ച്‌ചകളിലും സമാനനിരക്ക് തുടർന്നാണ് റമസാനിലും തുടർന്ന് പെരുന്നാളിനും കൂടുതൽ തുക നാട്ടിലേക്കയക്കാൻ പ്രവാസികൾക്ക് സാധിക്കും. എന്നാൽ, വിനിമയ നിരക്കിൽ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന.

സെഷന്റെ അവസാനത്തോട് അടുക്കുമ്പോൾ ശക്തമായ ഡോളർ ബിഡ്ഡുകൾ രൂപയെ റെക്കോർഡ് താഴ്‌ചയിലേക്ക് തള്ളിവിട്ടു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇടപെട്ടുമില്ല. രൂപയുടെ സമ്മർദം ലഘൂകരി ക്കുന്നതിനായി ആർ ബി ഐ നേരത്തെ 83.4250.39 നിലവാരത്തിന് അടുത്ത് ഡോളർ വിറ്റഴിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.

വാസൽ എക്സ്ചേഞ്ചിന്റെ ഇരുപത്തി നാലാമത്തെ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു.

STORY HIGHLIGHTS:The value of the Indian rupee has fallen again.

Related Articles

Back to top button