Job

ഒമാനില്‍ 35000 പുതിയ തൊഴിലവസരങ്ങള്‍

ഒമാനില്‍ ‘ടുഗെദർ വി മേക്ക് പ്രോഗ്രസ്’ ഫോറത്തിന്റെ രണ്ടാം എഡിഷന്റെ ഭാഗമായി ഒമാനിലെ തൊഴില്‍, സമ്ബദ്‌വ്യവസ്ഥ, നിക്ഷേപം, സംസ്കാരം, കായികം, യുവജയകാര്യം, മാധ്യമങ്ങള്‍, ദേശീയത തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളില്‍ ചർച്ചകള്‍ നടന്നു.

ചരിത്രം, ആചാരങ്ങള്‍, പാരമ്ബര്യങ്ങള്‍, രാജ്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ എന്നിവയുടെയെല്ലാം കാര്യത്തില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന രാഷ്ട്രമാണ് ഒമാൻ എന്ന് ചർച്ചള്‍ക്കു നേതൃത്വം നല്‍കിയ ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തേയാസീൻ ബിൻ ഹൈതം അല്‍ സെയ്ദ് പറഞ്ഞു.

സാമ്ബത്തിക വെല്ലുവിളികള്‍ക്കിടയിലും കായിക മേഖലയ്ക്ക് ശക്തമായ പ്രാധാന്യം നല്‍കുമെന്നും സയ്യിദ് തെയാസിൻ ചർച്ചയില്‍ ഉറപ്പ് നല്‍കി. മുസന്നയില്‍ ആരംഭിക്കാൻ പോകുന്ന സംയോജിത സ്പോർട്സ് സിറ്റിയില്‍ ഒരു പ്രശസ്ത ബ്രിട്ടീഷ് കമ്ബനിയുടെ പങ്കാളിത്തം ഉണ്ടാകുമെന്നും സയ്യിദ് തെയാസിൻ പറഞ്ഞു. 2024 ഓട് കൂടി 35,000 പുതിയ തൊഴിലവസരങ്ങള്‍ തദ്ദേശീയർക്കായി പദ്ധതിവഴി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സുല്‍ത്താൻ ഖാബൂസ് ബൗഷർ സ്പോർട്സ് കോംപ്ലക്സിന്റെ പുനരുദ്ധാരണം ഒരു പ്രധാന ശ്രദ്ധാകേന്ദ്രമാണെന്നും നിലവില്‍ പദ്ധതികള്‍ പുരോഗമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

STORY HIGHLIGHTS:35000 new jobs in Oman

Related Articles

Check Also
Close
Back to top button