News

സീബിൽ തൊഴിൽ നിയമം ലംഘിച്ച് തെരുവ് കച്ചവടം:                         പ്രവാസികളെ അറസ്റ്റ് ചെയ്തു

സീബ്:തൊഴിൽ നിയമം ലംഘിച്ച് തെരുവ് കച്ചവടം നടത്തിയ വിദേശികൾ അറസ്റ്റിൽ.

മസ്‌കത്ത് ഗവർണറേറ്റിൽ നഗരസഭാ അധികൃതർ തൊഴിൽ മന്ത്രാലയം, റോയൽ ഒമാൻ പോലീസ് എന്നിവരുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രവാസികളെ പിടികൂടിയത്. പഴം, പച്ചക്കറികൾ തെരുവുകളിൽ അനുമതി ഇല്ലാതെ കച്ചവടം നടത്തിയവരാണ് അറസ്റ്റിലായതെന്ന് മസ്‌കത്ത് നഗരസഭ പ്രസ്താവനയിൽ അറിയിച്ചു.

തൊഴിൽ നിയമം ലംഘിച്ച് അനധികൃത തെരുവ് കച്ചവടം നടത്തിയ നിരവധി പ്രവാസികളെ കഴിഞ്ഞ ദിവസങ്ങളിൽ മസ്‌കത്തിലും ബർകയിലും നിന്നുൾപ്പെടെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്. വരും ദിവസങ്ങളിലും കൂടുതൽ ഭാഗങ്ങളിൽ അധികൃതരുടെ പരിശോധന തുടരും.

ഇതിനിടെ അനധികൃത തെരുവ് കച്ചവടങ്ങൾക്കെതിരെ നടപടി ശക്തമാക്കിവരികയാണ്. ഉപഭോക്താക്കൾ കൂടുതലായി തേടിയെത്തുന്ന ഉത്പന്നങ്ങളാണ് വാഹനങ്ങളിൽ വെച്ചും വഴിയരികിലെ മരത്തണലിലും കച്ചവടം തകൃതിയായി നടക്കുന്നത്. അധികൃത ലാബുകളിൽ പരിശോധനക്ക് വിധേയമാക്കാത്ത ഉത്പന്നങ്ങളാണ് ഇത്തരത്തിൽ വിൽപനക്കെത്തുന്നവയിൽ ഏറെയും. ഇത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടവരുത്തുന്നതിനാലാണ് നഗരസഭ പരിശോധിക്കുന്നത്.

അനുമതിയില്ലാതെ കച്ചവടം നടത്തുന്നവരാണ് ഇവരിൽ ഏറെയും. പഴം, പച്ചക്കറികളാണ് ഇത്തരത്തിൽ വഴിക്കച്ചവടക്കാരിൽ നിന്ന് കൂടുതലായി ലഭിക്കുന്നത്. വില കുറയുന്നതും ഉപഭോക്താക്കളെ ആകർഷിക്കുന്നു.

STORY HIGHLIGHTS:Violation of labor law in Seebil and street trading: Expats arrested

Related Articles

Back to top button