News
മത്ര സൂഖിൽ റെഡിമെയ്ഡ് കടയിൽ തീപിടിത്തം

മത്ര സൂഖിൽ റെഡിമെയ്ഡ് കടയിൽ തീപിടിത്തം
മത്ര: മത്ര സൂഖിൽ മഹ്ദി മസ്ജിദിന് സമീപമുള്ള റെഡിമെയ്ഡ് വസ്ത്ര കടയിൽ അഗ്നിബാധ.
കടയുടെ മുകൾതട്ടിലുള്ള സ്റ്റോറേജിൽ സൂക്ഷിച്ചിരുന്ന വസ്ത്ര ശേഖരങ്ങൾ കത്തി നശിച്ചു. സിറിയൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കടയിലാണ് കഴിഞ്ഞദിവസം രാത്രി അഗ്നി ബാധയുണ്ടായത്.
പുക പിടിച്ചും വെള്ളം ചീറ്റിയതിനാൽ നനഞ്ഞ് കുതിർന്നും വസ്ത്ര ശേഖരങ്ങൾ ഉപയോഗ ശൂന്യമായി.
സമീപത്തെ കടകളിൽ നിന്നും അഗ്നി ശമന സിലിണ്ടറുകൾ ഉപയോഗിച്ച് അഗ്നി വ്യാപനം തടയുകയും സിവിൽ ഡിഫൻസ് കുതിച്ചെത്തി തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. ഷോട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമെന്ന് കരുതുന്നു
STORY HIGHLIGHTS:A fire broke out at a ready-made shop in Matra Sooq
Follow Us