News

ഒമാനിലെ വിശ്വാസി സമൂഹം ഈദ് ഉല്‍ ഫിത്തർ ആഘോഷിച്ചു.

ഒമാൻ:വിശുദ്ധ മാസത്തിനു വിട നല്‍കി ഒമാനിലെ വിശ്വാസി സമൂഹം ഈദ് ഉല്‍ ഫിത്തർ ആഘോഷിച്ചു. ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് സീബിലെ ഫാത്തിമ അല്‍ ബിൻത് അലി മസ്ജിദില്‍ലാണ് ചെറിയപെരുന്നാള്‍ നമസ്കാരം നിർവഹിച്ചത്.

പുലർച്ചെ തന്നെ ഒമാനിലെ സ്വദേശി പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം നടന്നു.

പരമ്ബരാകൃത വസ്ത്രമണിഞ്ഞാണ് സ്വദേശികള്‍ പെരുന്നാള്‍ നമസ്കാരത്തിന് എത്തിയത്. തുടർന്ന് പരമ്ബരാകൃത രീതിയിലുള്ള ആഘോഷവും നടന്നു. മസ്കറ്റ്, സലാല, നിസ്വ, സൊഹാർ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഒരുക്കിയ ഈദ് ഗാഹുകളിലും പള്ളികളിലുമായുള്ള ചെറിയ പെരുന്നാള്‍ നമസ്കാരത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. നാട്ടില്‍ നിന്നെത്തിയ പണ്ഡിതന്മാരാണ് പലയിടത്തും നേതൃത്വം നല്‍കിയത്. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം ജീവിതത്തിലുടനീളം തുടരണമെന്ന് ഇമാമുമാർ ഖുത്ബ പ്രഭാഷണത്തില്‍ ഓർമിപ്പിച്ചു.

മബേല ബിപി മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് എംഎ ശക്കീർ ഫൈസി തലപ്പുഴ നേതൃത്വം നല്‍കി. മബേല മാള്‍ ഓഫ് മസ്കറ്റിനു സമീപം നടന്ന ഈദ് ഗാഹില്‍ സി ടി സുഹൈബ്, മബേല ഇന്ത്യൻ സ്കൂളിന് സമീപം ഹയർ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് മുഹമ്മദ് ഉവൈസ് വഹബി , ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ മസ്കറ്റിലെ റൂവിയില്‍ നടത്തിയ ഈദ് ഗാഹില്‍ ഷമീർ ചന്ദ്രപ്പിനി സലാല മസ്ജിദുല്‍ ഹബ്ബറില്‍ നടന്ന നമസ്കാരത്തിന് അബ്ദുല്‍ ലത്തീഫ് ഫൈസി, ഗാല അല്‍ റുസൈഖി ഗ്രൗണ്ടില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് അബ്ദുല്‍ അസീസ് വയനാട് തുടങ്ങിയവർ നേതൃത്വം നല്‍കി. പെരുന്നാള്‍ നമസ്കാര ശേഷം വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്യുകയും ആശംസകള്‍ കൈമാറുകയും ചെയ്തു. വിവിധ ഇടങ്ങളില്‍ പായസ വിതരണവും മധുര വിതരണവും സംഘടിപ്പിച്ചു.

STORY HIGHLIGHTS:The religious community of Oman celebrated Eid ul Fitr.

Related Articles

Back to top button