Event

“റുസ്താഖ് മലയാളീസ്’ ഒമ്പതാം വാർഷികം ഏപ്രിൽ 13ന്

“റുസ്താഖ് മലയാളീസ്’ ഒമ്പതാം വാർഷികം ഏപ്രിൽ 13ന്

മസ്കത്ത് | “റുസ്താഖ് മലയാളീസ് മധുരം മലയാളം 2024′ ഒമ്പതാം വാർഷികവും മ്യൂസിക്കൽ നൈറ്റും മറ്റു വിവിധ പരിപാടികളും ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിക്ക് റൂസ്താഖ് കോടതിക്ക് സമീപമുള്ള അൽ അറാഖി ഓഡിറ്റോറിയത്തിൽ നടക്കും.

ജീവകാരുണ്യ പ്രവർത്തന മേഖലയിൽ പ്ര വർത്തിക്കുന്ന റുസ്താഖ് മലയാളീസ് ഒരുക്കുന്ന മെഗാ ഇവന്റിൽ മിനി സ്ക്രീൻ താരം കൂടിയായ ലക്ഷ്മി ജയൻ നയിക്കുന്ന ലൈവ് വയലിൻ ഫ്യൂഷൻ ആന്റ് മ്യൂസിക്കൽ ഷോ, ഗാനമേള, സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, സാംസ്കാരിക സദസ്സ്, മറ്റു വൈവിധ്യമാർന്ന കലാ സാംസ്ക്‌കാരിക പരിപാടികളും കൂടാതെ റുസ്താഖ് മേഖലയിലെ സാമൂഹിക- ജീവകാരുണ്യ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് കൂടി നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.

STORY HIGHLIGHTS:Rustaq Malayalees’ 9th anniversary on 13th April

Related Articles

Back to top button