ടെസ്ല ഒമാനിലേക്കും; പ്രവര്‍ത്തനം 2027-ല്‍ ആരംഭിക്കും.
ടെസ്ലഒമാനിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു.

ഇലക്‌ട്രിക് വാഹന രംഗത്തെ പ്രമുഖരായ ടെസ്ല (Tesla) ഒമാനിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. 2027-ഓടെ കമ്പനി ഒമാനില്‍ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുമെന്ന് മിഡില്‍ ഈസ്റ്റിലെ ടെസ്ല മാർക്കറ്റ് ലീഡ് പാവല്‍ ടി.അറിയിച്ചു.

രാജ്യത്ത് തങ്ങളുടെ പ്രാദേശിക ടീമിനെ രൂപീകരിക്കുന്നതിനുള്ള ആദ്യഘട്ട നടപടികള്‍ ടെസ്ല തുടക്കം കുറിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി സെയില്‍സ് വിഭാഗത്തിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.

2017-ല്‍ യു.എ.ഇയില്‍ പ്രവേശിച്ച സമയത്തുതന്നെ ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ എന്നിവയെ ഭാവി വിപണികളായി സി.ഇ.ഒ ഇലോണ്‍ മസ്ക് ലക്ഷ്യമിട്ടിരുന്നു. പിന്നീട് ജോർദാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും ടെസ്ല സർവീസുകള്‍ വ്യാപിപ്പിച്ചു. ഒമാനിലെ സാന്നിധ്യത്തോടെ മിഡില്‍ ഈസ്റ്റ് മേഖലയില്‍ ടെസ്ലയുടെ ‘സൂപ്പർചാർജർ ഫോർ ബിസിനസ്’ ശൃംഖല കൂടുതല്‍ ശക്തമാകും.



