Event

മസ്‌കറ്റ് ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ ഫെബ്രുവരി 21 മുതല്‍

ഒമാൻ:മസ്‌കറ്റ് ഇന്റർനാഷണല്‍ ബുക്ക് ഫെയർ ഫെബ്രുവരി 21ന് ആരംഭിക്കും. ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റർനാഷണല്‍ ബുക്ക് ഫെയർ സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വെക്കുന്നതിനായി 2024 ഫെബ്രുവരി 14-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തില്‍ ഒമാൻ മിനിസ്ട്രി ഓഫ് കള്‍ച്ചർ, സ്‌പോർട്‌സ് ആൻഡ് യൂത്ത് ഫോർ കള്‍ച്ചർ അണ്ടർസെക്രട്ടറി H.E. സയ്യിദ് ബിൻ സുല്‍ത്താൻ അല്‍ ബുസൈദിയാണ് ഇക്കാര്യം അറിയിച്ചത്.

2024 ഫെബ്രുവരി 21 മുതല്‍ മാർച്ച്‌ 2 വരെയാണ് ഇരുപത്തെട്ടാമത് മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. ‘സംസ്‌കാരം, പുസ്തക പ്രസിദ്ധീകരണം എന്നീ മേഖലകളില്‍ നിർമ്മിതബുദ്ധി ചെലുത്തുന്ന സ്വാധീനം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള ഒരുക്കുന്നത്.

34 രാജ്യങ്ങളില്‍ നിന്നായി 847 പുസ്തക പ്രസാധകരാണ് ഇത്തവണത്തെ മസ്‌കറ്റ് ഇന്റർനാഷണല്‍ ബുക്ക് ഫെയറില്‍ പങ്കെടുക്കുന്നത്. ഈ വർഷത്തെ മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രത്യേക അതിഥിയായി അല്‍ ദഹിരാഹ് ഗവർണറേറ്റിനെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് സയ്യിദ് ബിൻ സുല്‍ത്താൻ അല്‍ ബുസൈദി പത്രസമ്മേളനത്തില്‍ അറിയിച്ചു. മേളയുടെ ഭാഗമായി 44 സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്നതാണ്. അറബ് ലോകത്തെ പ്രധാനപ്പെട്ട പുസ്തകമേളകളിലൊന്നായ മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള 1992-ലാണ് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്. അന്താരാഷ്ട്ര പ്രസാധകരും, എഴുത്തുകാരും പങ്കെടുക്കുന്ന ഈ പുസ്തകമേള ഒമാനിലെ പ്രധാന സാംസ്‌കാരിക മേളകളിലൊന്നാണ്.

STORY HIGHLIGHTS:Muscat International Book Fair from February 21

Related Articles

Back to top button