Event

ഡി ഡി എയുടെ മെഗാ ഇവന്റ്

ഒമാൻ:മസ്കത്തിലെ നൃത്ത
വിദ്യാലയങ്ങളിലൊന്നായ ഡി ഡി എയുടെ മെഗാ ഇവന്റ് ‘ഡി ഡി എ ലാ ഫെസ്റ്റ്’ ഏപ്രിൽ 26ന് ഖുറം സിറ്റി ആംഫിതിയേറ്ററിൽ നടക്കും.

നൃത്തത്തിന്റെയും സർഗാത്മകതയുടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമായിരിക്കും നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

രക്ഷിതാക്കളുടെ പ്രകടനമാണ് ഈ വർഷത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്.

നൃത്ത ലോകത്തെ പ്രശസ്തരായ തുഷാർ ഷെട്ടി, രോഹൻരോഹൻ റൊക്കഡെ എന്നിവർമുഖ്യാതിഥികളാകും. പ്രശസ്തതരായ കൊറിയോഗ്രാഫർമാരുടെ മാർഗനിർദേശത്തിന് കീഴിൽപരിശീലനം നേടിയ 200ലധികംവിദ്യാർഥികൾ തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കും.

നാല് മുതൽ 73 വയസ്സുവരെയുള്ളവരുടെ പരിപാടികൾക്കാണ് ഖുറം ആംഫി തിയേറ്റർ സാക്ഷ്യം വഹിക്കുകയെന്ന് ടീം ഡി ഡി എ വക്താവ് പറഞ്ഞു. പരിപാടിയിലേക്ക് പ്രവേശനം പാസ്മൂലം നിയന്ത്രിക്കും. എൻ

എച്ച് പി ഇവന്റുമായി സഹകരിച്ചാണ് “ഡി ഡി എ ലാ ഫെസ്റ്റ്’ നടത്തുന്നതെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

STORY HIGHLIGHTS:dancing
One of the schools, DDA’s mega event ‘DDA La Fest’ will be held on April 26 at Khuram City Amphitheater.

Related Articles

Back to top button