News

ചികിത്സക്കായി നാട്ടിൽ പോയ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

സൊഹാർ: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ കണ്ണൂർ കാടാച്ചിറ ആഡൂർ നാടുകണ്ടിയിൽ ബൈത്തുൽ നൂർ വീട്ടിൽ പരേതനായ മുഹമ്മദ് മകൻ മാണിക്കോത്ത് ഹാരിസ് (46) നിര്യാതനായി.

സൊഹാർ തരിഫിൽ സഫീർ മാളിനകത്ത് ഷിബിലി റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു.

സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായി ഇടപെടുന്ന ഹാരിസ് നെഞ്ച് വേദനയെ തുടർന്ന് സൊഹാറിൽ ചികിത്സ തേടിയശേഷം തുടർ ചികിത്സക്കായി ദിവസങ്ങൾക്ക് മുൻപ് നാട്ടിലേക്ക് പോയതായിരുന്നു.

പ്രവാസ ജീവിതത്തിൽ നിരവധി സൗഹൃദങ്ങൾ കാത്ത് സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു ഹാരിസ്. മാണിയൂർ വഫിയ കോളജ്, സൊഹാർ സുന്നി സെന്റർ, കെ.എം.സിംസി സൊഹാർ കമ്മിറ്റി എന്നിവയിൽ നിലവിൽ അംഗമാണ്.

ഭാര്യ: സുമയ്യ

മക്കൾ: സയാൻ, ജസാർ, ഫാത്തിമ, ആയിഷ

മാതാവ് : സഫിയ. സഹോദരൻമാർ: മൂസ, അഷ്റഫ്, ഇക്ബാൽ.

മയ്യിത്ത് ആഡൂര് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

🪀ഒമാനിലെ പ്രാദേശിക വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

STORY HIGHLIGHTS:An Omani expatriate who went to the country for treatment died in the country

Related Articles

Back to top button