News

തൃശൂര്‍ സ്വദേശി ഗുബ്രയില്‍ വെച്ച് നിര്യാതനായി


മസ്‌കത്ത് തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഗുബ്രയില്‍ വെച്ച്  നിര്യാതനായി. കൊടുങ്ങല്ലൂര്‍ കടലായി പണ്ടപറമ്പില്‍ ഗോപി കുട്ടപ്പന്‍ (57) ആണ് ഗുബ്രയില്‍ വെച്ച് മരണപ്പെട്ടത്.

ഹോട്ടലില്‍ കുക്ക് ആയി സേവനം ചെയ്തുവരികയായിരുന്നു. 6 വര്‍ഷമായി ഒമാനിലുണ്ട്. പിതാവ്: കുട്ടപ്പന്‍. മാതാവ്: സരോജിനി. ഭാര്യ: മിനി. മക്കള്‍:അഖില്‍, നിഖില്‍. സഹോദരങ്ങള്‍, ശശി, രവി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു.

STORY HIGHLIGHTS:A native of Thrissur passed away at Gubra

Related Articles

Back to top button