News

ടൈംസ് ഓഫ് ഒമാന്‍ മുന്‍ സ്‌പോര്‍ട്‌സ് എഡിറ്റര്‍ ടി കെ മോഹന്‍ദാസ് അന്തരിച്ചു

ടൈംസ് ഓഫ് ഒമാന്‍ മുന്‍ സ്‌പോര്‍ട്‌സ് എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ടി കെ മോഹന്‍ദാസ് അന്തരിച്ചു.
ശബരിമല തീര്‍ഥാടനത്തിനിടെ ചൊവ്വാഴ്ചയായിരുന്നു മരണം. പമ്പയില്‍ നിന്ന് നീലിമല പാത വഴി ശബരിമല ക്ഷേത്രത്തിലേക്ക് കയറുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. 1997 മുതല്‍ 2017 വരെ നീണ്ട 20 വര്‍ഷത്തിലധികം ടൈംസ് ഓഫ് ഒമാനില്‍ മാധ്യമപ്രവര്‍ത്തകനായും സ്പോര്‍ട്സ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒമാനിലെ മാധ്യമരംഗത്ത് സജീവ സാന്നിധ്യമായിരുന്ന മോഹന്‍ദാസ്, ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ചെന്നൈയിലെ ‘ഡിടി നെക്സ്റ്റ്’ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതിവരികയായിരുന്നു.
സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഗുരുവായൂര്‍ കോട്ടപ്പടി പൊതുശ്മശാനത്തില്‍ നടക്കും. ഭാര്യ: ബിന്ദു, മകള്‍: സഞ്ജന.

Related Articles

Back to top button