News

യു.കെ സന്ദര്‍ശനം പൂര്‍ത്തിയാക്കി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് ഒമാനില്‍ തിരിച്ചെത്തി

ബ്രിട്ടനിലെ ഔദ്യോഗിക സന്ദർശനം വിജയകരമായി പൂർത്തിയാക്കി ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് തിരിച്ചെത്തി.

ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു സുല്‍ത്താന്റെ യുകെ സന്ദർശനം. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, സമുദ്രസുരക്ഷ എന്നീ മേഖലകളില്‍ ഒമാനും യുകെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാൻ ഈ സന്ദർശനം വഴിയൊരുക്കി.

വിൻഡ്സർ കാസിലില്‍ വച്ച്‌ നടന്ന രാജകീയ സ്വീകരണത്തില്‍ പങ്കെടുത്ത സുല്‍ത്താൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേണ്‍ഹാമുമായും പ്രമുഖ വ്യവസായ പ്രമുഖരുമായും ചർച്ചകള്‍ നടത്തി. ഒരു ബില്യണ്‍ പൗണ്ടിലധികം മൂല്യമുള്ള വിവിധ നിക്ഷേപ പദ്ധതികള്‍ക്ക് സന്ദർശന വേളയില്‍ ധാരണയായിട്ടുണ്ട്. സലാലയില്‍ ആധുനിക എ.ഐ (AI) ഡാറ്റാ സെന്റർ സ്ഥാപിക്കല്‍, ബഹിരാകാശ ഗവേഷണ രംഗത്തെ സഹകരണം, വിദ്യാഭ്യാസ മേഖലയില്‍ നിർമ്മിതബുദ്ധിയുടെ വിനിയോഗം എന്നിവ ഉള്‍പ്പെടുന്ന സുപ്രധാന കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

Related Articles

Back to top button