Business

അമിറാത്തിലെ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് അല്‍ നഹ്ദയില്‍ തുറന്ന് ലുലു.

അമിറാത്തിലെ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് അല്‍ നഹ്ദയില്‍ തുറന്ന് ലുലു

അമിറാത്തിലെ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് അല്‍ നഹ്ദയില്‍ തുറന്ന് ലുലു. അമിറാത്ത് വിലായത്ത് വാലി ശൈഖ് ഹമദ് ബിൻ സുല്‍ത്താൻ അല്‍ ബുസൈദി ഉദ്ഘാടനം നിർവഹിച്ചു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, മുതിർന്ന മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവർ സന്നിഹിതരായിരുന്നു. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പുതിയ ശാഖ തുറക്കുന്നത് ഒമാനോടും വളർന്നുവരുന്ന ഇവിടത്തെ സമൂഹങ്ങളോടുമുള്ള തങ്ങളുടെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു.റീട്ടെയില്‍ ശൃംഖല വിപുലീകരിച്ച്‌ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഒമാന്റെ വളർച്ചാ സാധ്യതകളിലുള്ള വിശ്വാസവും രാജ്യത്തെ റീട്ടെയില്‍ മേഖലയെയും പ്രാദേശിക വ്യാപാര സ്ഥാപനങ്ങളെയും സമൂഹങ്ങളെയും പിന്തുണയ്ക്കാനുള്ള പ്രതിബദ്ധതയുമാണ് തുടർച്ചയായ നിക്ഷേപങ്ങളിലൂടെ വ്യക്തമാകുന്നത്. ലുലുവിന്റെ ഹാപ്പിനസ് ലോയല്‍റ്റി പദ്ധതിയില്‍ ഒമാനില്‍ പത്തുലക്ഷം അംഗങ്ങള്‍ ചേർന്നത് അഭിമാനകരമായ നേട്ടമാണെന്നും ഉപഭോക്താക്കളുമായുള്ള വിശ്വാസത്തിന്റെയും ശക്തമായ ബന്ധത്തിന്റെയും തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.59,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, മാംസം, മത്സ്യം, പലചരക്ക് സാധനങ്ങള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. സൗകര്യപ്രദമായ പ്രവേശനം, വിശാലമായ പാർക്കിംഗ് സൗകര്യം, സെല്‍ഫ് ചെക്ക്‌ഔട്ട് കൗണ്ടറുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

പ്രാദേശിക വ്യാപാര സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഒമാനി ഉല്‍പ്പന്നങ്ങള്‍ക്കായി ഹൈപ്പർമാർക്കറ്റില്‍ പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ പ്രാദേശിക കർഷകർക്കും ഉല്‍പ്പാദകർക്കും വിതരണക്കാർക്കും ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും വിപണന സാധ്യതകള്‍ വർധിപ്പിക്കാനും അവസരമൊരുങ്ങും. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ വിവിധ ഉല്‍പ്പന്ന വിഭാഗങ്ങളില്‍ പ്രത്യേക പ്രമോഷനുകളും വിലക്കിഴിവുകളും ആകർഷകമായ ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.ഹാപ്പിനസ് പദ്ധതിയില്‍ പത്തുലക്ഷം അംഗങ്ങള്‍പുതിയ ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനത്തോടൊപ്പം ലുലുവിന്റെ ഹാപ്പിനസ് ലോയല്‍റ്റി പദ്ധതിയും ഒമാനില്‍ ഒരു മില്യണ്‍ അംഗങ്ങളെന്ന നേട്ടം കൈവരിച്ചു. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുടെ തുടർച്ചയായ വിശ്വാസത്തിന്റെയും പിന്തുണയുടെയും പ്രതിഫലനമാണിത്. അംഗങ്ങള്‍ക്ക് പ്രത്യേക പ്രമോഷനുകള്‍, റിവാർഡ് പോയിന്റുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ പദ്ധതിയിലൂടെ ലഭിക്കും. ഇതുവഴി ദൈനംദിന ഷോപ്പിംഗ് കൂടുതല്‍ ആനുകൂല്യപ്രദമാക്കുകയാണ് ലക്ഷ്യം. പ്രാദേശികമായി ഉല്‍പ്പന്നങ്ങള്‍ സംഭരിക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ഒമാനി സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം എന്നിവയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് ലുലു സംഭാവന നല്‍കുന്നുണ്ട്.

ഗ്രൂപ്പിന്റെ വിവിധ പ്രവർത്തന മേഖലകളിലായി 3,400ലധികം ഒമാനി പൗരന്മാർ ജോലി ചെയ്യുന്നുണ്ട്. പ്രാദേശിക പ്രതിഭകളെ പിന്തുണയ്ക്കുന്നതിനും രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പ്രതിബദ്ധത തുടരുമെന്നും ലുലു അറിയിച്ചു.പുതിയ ഹൈപ്പർമാർക്കറ്റിന്റെ പ്രവർത്തനം ആരംഭിച്ചതോടെ ഒമാനിലെ റീട്ടെയില്‍ ശൃംഖല കൂടുതല്‍ വിപുലീകരിക്കാനും സേവനം നല്‍കുന്ന ജനവിഭാഗങ്ങള്‍ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളും സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവവും മികച്ച മൂല്യവും കൂടുതല്‍ അടുത്തെത്തിക്കാനുമുള്ള ലുലുവിന്റെ പ്രതിബദ്ധത ശക്തിപ്പെടുകയാണ്.

Related Articles

Back to top button