News

മുപ്പതാമത് മസ്കറ്റ് ഇൻ്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ 2027 മാര്‍ച്ച്‌ 24-ന് ആരംഭിക്കും

മുപ്പതാമത് മസ്കറ്റ് ഇൻ്റർനാഷണല്‍ ബുക്ക് ഫെയർ 2027 മാർച്ച്‌ 24-ന് ആരംഭിക്കും. 2026 ഒക്ടോബർ 21-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2027 മാർച്ച്‌ 24 മുതല്‍ ഏപ്രില്‍ 3 വരെ മുപ്പതാമത് മസ്കറ്റ് അന്താരാഷ്‌ട്ര പുസ്തകമേള സംഘടിപ്പിക്കുന്നു. ‘ക്രിയേറ്റീവ് ഇൻഡസ്ട്രീസ്’ എന്ന പ്രമേയത്തെ ആസ്പദമാക്കിയായിരിക്കും മസ്‌കറ്റ് അന്താരാഷ്‌ട്ര പുസ്തകമേളയുടെ മുപ്പതാം പതിപ്പ്.

മസ്‌കറ്റ് അന്താരാഷ്‌ട്ര പുസ്തകമേളയുടെ മുപ്പതാമത് പതിപ്പിനായി ഒരുക്കങ്ങള്‍ ചർച്ച ചെയ്യുന്നതിനായി മേളയുടെ പ്രധാന സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഒമാൻ ഇൻഫോർമേഷൻ വകുപ്പ് മന്ത്രിയും, മസ്കറ്റ് ഇൻ്റർനാഷണല്‍ ബുക്ക് ഫെയർ കമ്മിറ്റി ചെയർമാനുമായ എച്ച്‌ഇ ഡോ. അബ്ദുല്ല ബിൻ നാസർ അല്‍ ഹറാസി ഈ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

നേരത്തെ 2026 മാർച്ച്‌ 26-ന് ആരംഭിക്കാനിരുന്ന മുപ്പതാമത് മസ്കറ്റ് ഇൻ്റർനാഷണല്‍ ബുക്ക് ഫെയർ മേഖലയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു. അറബ് ലോകത്തെ പ്രധാനപ്പെട്ട പുസ്തകമേളകളിലൊന്നായ മസ്കറ്റ് അന്താരാഷ്‌ട്ര പുസ്തകമേള 1992-ലാണ് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്. അന്താരാഷ്‌ട്ര പ്രസാധകരും, എഴുത്തുകാരും പങ്കെടുക്കുന്ന ഈ പുസ്തകമേള ഒമാനിലെ പ്രധാന സാംസ്കാരിക മേളയാണ്.

Related Articles

Back to top button